Pune

ഭ്രാന്തനോ ദേവനോ?


കേ­ര­ള­ത്തി­നെ കു­റി­ച്ചൊ­രു ചര്‍­ച്ച­യു­ണ്ടാ­യാല്‍ ഇതി­ലൊ­രു വാ­ച­കം എന്താ­യാ­ലും ഉള്‍­പ്പെ­ട്ടി­രി­ക്കും; ‘ദൈ­വ­ത്തി­ന്റെ സ്വ­ന്തം നാ­ട്’ അല്ലെ­ങ്കില്‍ ‘ഒ­രു ഭ്രാ­ന്താ­ല­യം­’. എന്തു കാ­ര്യ­വും പൊ­തു­വെ ഇതില്‍ ചു­റ്റി­പ­റ്റി­യാ­വും. എന്നാല്‍ ഇതില്‍ ഏതാ­ണ് ശരി, അല്ലെ­ങ്കില്‍ ഏതാ­ണ് കേ­ര­ള­ത്തി­നു കൂ­ടു­തല്‍ ഇണ­ങ്ങു­ന്ന വി­ശേ­ഷ­ണം? ഒരു സം­സാ­ര­മു­ണ്ടാ­യാല്‍ ഇരു­കൂ­ട്ടര്‍­ക്കും അം­ഗീ­ക­രി­ക്കാ­വു­ന്ന ഒരു­ത്ത­രം ലഭി­ക്കാ­റി­ല്ല.

ഇ­ങ്ങ­നെ വി­ളി­ക്കാ­നു­ണ്ടായ സാ­ഹ­ച­ര്യം മാ­ത്രം ചി­ന്തി­ച്ചാല്‍ ഒരു­പ­ക്ഷെ എവി­ടെ­യെ­ങ്കി­ലും എത്തി­യേ­ക്കാം. എന്നാല്‍ ഈ രണ്ട­ഭി­പ്രാ­യ­ങ്ങള്‍ പോ­സി­റ്റീ­വും നെ­ഗ­റ്റീ­വു­മാ­യി കരു­തി­യാല്‍ ഒരു തീ­രു­മാ­ന­ത്തി­ലെ­ത്താന്‍ വി­ഷ­മ­മാ­വും. ജീ­വി­ക്കാന്‍ നല്ലൊ­രു സ്ഥ­ല­മാ­ണോ ­കേ­ര­ളം­ എന്നു ചോ­ദി­ച്ചാല്‍ പൂര്‍­ണ്ണ­മ­ന­സ്സോ­ടെ ‘അ­തെ’ എന്നൊ ‘അ­ല്ല’ എന്നോ പറ­യാന്‍ ആര്‍­ക്കും മൂ­ന്നു വട്ടം ചി­ന്തി­ക്കേ­ണ്ടി വരും. ചു­രു­ക്കം പറ­ഞ്ഞാല്‍ ആകെ ഒരു കണ്‍­ഫ്യൂ­ഷന്‍!

ഒ­രു കേ­ര­ളീ­യ­നായ എനി­ക്കും ഇതേ കണ്‍­ഫ്യൂ­ഷന്‍ ഉണ്ടാ­യി­രു­ന്നു, കു­റ­ച്ചു കാ­ലം മുന്‍­പ് വരെ. എന്നാല്‍ ഇന്ത്യ­യി­ലെ ഒരു മഹാ­ന­ഗ­ര­ത്തി­ലെ കു­റ­ച്ചു­കാ­ല­ത്തെ ജീ­വി­തം ഒരു­ത്ത­രം കണ്ടെ­ത്തു­ന്ന­തി­നു അല്പം സഹാ­യ­ക­മാ­യി. ഇന്ത്യ­യു­ടെ വി­ദ്യാ­ഭ്യാസ ­ന­ഗ­രം­ എന്ന് അറി­യ­പ്പെ­ടു­ന്ന പു­ണെ­യി­ലെ കു­റേ ദി­വ­സ­ങ്ങ­ളാ­യി­രു­ന്നു അത്. അന്ന് മന­സ്സി­ലാ­ക്കിയ ചില കാ­ര്യ­ങ്ങ­ളാ­ണ് ഈ താ­ര­ത­മ്യം എളു­പ്പ­മാ­ക്കി­യ­ത്.

എ­ന്നും കേ­ര­ളം മാ­ത്രം ഇങ്ങ­നെ, കേ­ര­ള­മാ­യ­തു കൊ­ണ്ടാ­ണ് ഈ അനു­ഭ­വി­ക്കേ­ണ്ടി­വ­രു­ന്ന­ത്, ഈ നാ­ട് നന്നാ­വി­ല്ല എന്നൊ­ക്കെ കേ­ട്ടും കണ്ടും കഴി­ഞ്ഞി­രു­ന്ന കാ­ല­ത്താ­ണ് പൂ­ണെ­യ്ക്കു വണ്ടി­ക­യ­റു­ന്ന­ത്. ­റെ­യില്‍­വേ­ സ്റ്റേ­ഷ­നില്‍ ഇറ­ങ്ങി ഓട്ടോ­യില്‍ യാ­ത്ര തു­ട­ങ്ങി­യ­പ്പോള്‍ തന്നെ ആദ്യ അനു­ഭ­വം. കണ്ണു­മ­ട­ച്ച് പറ­ന്ന് റോ­ഡി­ലേ­ക്ക് ഇറ­ങ്ങിയ ഓട്ടോ, ഒരു സ്ത്രീ­യെ മറ്റൊ­രു വണ്ടി­യു­ടെ ഇട­യില്‍ ചേര്‍­ത്ത് ഇടി­ച്ചു. എന്നാല്‍ അതൊ­ന്നും ആര്‍­ക്കു­മൊ­രു കാ­ര്യ­മ­ല്ല. ഡ്രൈ­വര്‍ കു­റേ ചീ­ത്ത് വി­ളി­ച്ചു­കൊ­ണ്ട് ആ സ്ത്രീ­യെ തട്ടി­മാ­റ്റി മു­ന്നോ­ട്ടു പോ­കാന്‍ ശ്ര­മി­ക്കു­ന്നു. അവര്‍ ഒരു ഭാ­വ­മാ­റ്റ­വു­മി­ല്ല­തെ അതി­നി­ട­യില്‍ നി­ന്ന് രക്ഷ­പെ­ടാന്‍ ശ്ര­മി­ക്കു­ന്നു. രണ്ട് പേ­രും എങ്ങ­നൊ­ക്കെ­യൊ കട­ന്നു പോ­യി­.

ഓ­ട്ടോ­ക്കാ­രു­ടെ വി­ശേ­ഷം അവി­ടെ തു­ട­ങ്ങു­ന്ന­തേ­യു­ണ്ടാ­യി­രു­ന്നു­ള്ളു. ഒരു ബെന്‍­സി­ന്റെ ഡ്രൈ­വര്‍ സീ­റ്റില്‍ ഇരി­ക്കു­ന്ന­യാ­ളെ­ക്കാള്‍ വരു­മാ­ന­മു­ള്ള­യാ­ളാ­ണ് ഓട്ടോ­യു­ടെ ഡ്രൈ­വര്‍ സീ­റ്റില്‍. താ­മ­സി­ക്കു­ന്ന ഫ്ലാ­റ്റ് മു­തല്‍ ജം­ഗ്ഷന്‍ വരെ­യു­ള്ള ഒന്നര കി­ലോ­മീ­റ്റര്‍ ദൂ­രം സഞ്ച­രി­ക്കാന്‍ പകല്‍ സമ­യ­ത്ത് ആവ­ശ്യ­പ്പെ­ടു­ന്ന­ത് മു­പ്പ­ത് മു­തല്‍ അന്‍­പ­ത് രൂപ വരെ, രാ­ത്രി ആയാല്‍ അത് നൂ­റി­നും മു­ക­ളില്‍ ! മറാ­ഠി വശ­മു­ണ്ടോ, എങ്കില്‍ അല്പം പി­ടി­ച്ചു നില്‍­ക്കാം, അത്ര­ത­ന്നെ­.

അ­തി­നി­ടെ പത്ര­ത്തില്‍ കണ്ട ഒരു വാര്‍­ത്ത ഗം­ഭീ­ര­മാ­യി­രു­ന്നു. മറാ­ഠി വശ­മി­ല്ലാ­തെ ഒറ്റ­യ്ക്ക് ­പൂ­ണെ­റെ­യില്‍­വേ സ്റ്റേ­ഷ­നില്‍ അര്‍­ധ­രാ­ത്രി വന്നി­റ­ങ്ങിയ നാ­ഗ­ലാ­ന്റ് സ്വ­ദേ­ശി ഏതാ­നും കി­ലോ­മീ­റ്റര്‍ ദൂ­ര­ത്തേ­ക്ക് ഓ­ട്ടോ­ വി­ളി­ച്ചു. അയാ­ളോ­ട് വാ­ങ്ങി­യ­ത് ആറാ­യി­രം രൂ­പ, ഇറ­ക്കി­വി­ട്ട­ത് മറ്റെ­വി­ടെ­യോ! അടു­ത്ത അനു­ഭ­വം ഒരു ചങ്ങാ­തി­ക്കാ­യി­രു­ന്നു. വെ­ളു­പ്പി­നെ ബസ്സില്‍ വന്നി­റ­ങ്ങിയ ശേ­ഷം ഓട്ടോ പി­ടി­ച്ച് പത്ത് കി­ലോ­മീ­റ്റര്‍ അക­ലെ­യു­ള്ള വീ­ട്ടില്‍ എത്തി­യ­പ്പോള്‍ രൂ­പാ ആയി­ര­ത്തി­യി­രു­ന്നൂ­റ്! അതി­നെ പറ്റി ബഹ­ള­മു­ണ്ടാ­യ­തു കേ­ട്ട് ഉണര്‍­ന്ന അയല്‍­ക്കാര്‍ അയാ­ളാ­വ­ശ്യ­പ്പെ­ട്ട തുക ഒരു രൂ­പാ പോ­ലും കു­റ­യാ­തെ കു­ത്തി­നു പി­ടി­ച്ച് വാ­ങ്ങി­ക്കൊ­ടു­ത്തു. ഇപ്പോള്‍ നാ­ട്ടില്‍ അഞ്ചോ പത്തോ രൂ­പാ കൂ­ടു­ത­ലാ­വ­ശ്യ­പ്പെ­ട്ടാല്‍ ഓര്‍­ക്കും, എത്ര­യോ ഭേ­ദ­മെ­ന്ന്…

നൈ­റ്റ് ഷി­ഫ്റ്റ് ജോ­ലി കഴി­ഞ്ഞ് വെ­ളു­പ്പി­നെ ബൈ­ക്കില്‍ മട­ങ്ങു­ന്ന സമ­യ­ത്താ­ണ് അടു­ത്ത കു­രി­ശ് ആദ്യം പി­ട­ലി­യി­ലാ­വു­ന്ന­ത്. നാ­ട്ടി­ലെ കള­ക്ട്രേ­റ്റ് മാര്‍­ച്ച് പോ­ലെ വഴി നി­റ­യെ നാ­യ്ക്കള്‍. ബൈ­ക്ക് അടു­ത്തെ­ത്തു­മ്പോള്‍ കാല്‍ ലക്ഷ്യ­മാ­ക്കി കു­തി­ച്ചു ചാ­ടും.  കു­റ­ഞ്ഞ­തൊ­രു ജി­ല്ലാ മീ­റ്റി­ങ്ങി­നു­ള്ള സം­ഖ്യ ഉണ്ടാ­വും ഓരോ കവ­ല­യി­ലും! അതി­നെ­കു­റി­ച്ച് അന്വേ­ഷി­ച്ച­പ്പോള്‍ അറി­യാന്‍ കഴി­ഞ്ഞ­ത് ഇവ­യെ­ല്ലാം മേ­നക ഗാ­ന്ധി­യു­ടെ അടു­ത്ത ആള്‍­ക്കാര്‍ ആണെ­ന്ന­താ­ണ്. അതി­ലൊ­ന്നി­നെ തൊ­ട്ടാല്‍ അതു തീ­ക്ക­ളി­യാ­വും. എന്നാല്‍ ചു­രു­ങ്ങി­യ­തൊ­രു അഞ്ചെ­ണ്ണം വീ­തം ദി­വ­സേന റോ­ഡില്‍ വണ്ടി മു­ട്ടി ചാ­വു­ന്നു­ണ്ട്, അത് നമ്മു­ടെ ഗാ­ന്ധി­ക്ക് ക്ഷ­മി­ക്കാ­വു­ന്ന­തെ­യു­ള്ളു. നാ­യ്ക്ക­ളു­ടെ ശല്യം മൂ­ലം ഏറെ പേര്‍­ക്ക് പരി­ക്ക് പറ്റു­ന്നു. പക്ഷെ അവി­ടെ മനു­ഷ്യ­ന്റെ­യ­ല്ല, നാ­യ്ക്ക­ളു­ടെ ജീ­വ­നാ­ണ് വി­ല­ക്കൂ­ടു­തല്‍ !

ബാ­ങ്കില്‍ ഉദ്യോ­ഗം ലഭി­ച്ചാല്‍ അ­ഴി­മ­തി­ നട­ത്തി പണം സമ്പാ­ദി­ക്കാം എന്നു സ്വ­പ്നം കണ്ട് ബങ്ക് ടെ­സ്റ്റ് എഴു­തി ഫലം കാ­ത്തി­രി­ക്കു­ന്ന ഒരു മഹാ­രാ­ഷ്ട്ര സ്നേ­ഹി­ത­നു­മൊ­പ്പം റെ­യില്‍­വേ സ്റ്റേ­ഷ­നില്‍ പോ­യ് വന്ന­പ്പോള്‍ അദ്ദേ­ഹ­ത്തി­ന്റെ ആഗ്ര­ഹം മാ­റി; ജോ­ലി ബാ­ങ്കില്‍ വേ­ണ്ട, റെ­യില്‍­വേ­യില്‍ മതി! നാ­ട്ടില്‍ നി­ന്നു വരു­ന്ന ബൈ­ക്ക് എടു­ക്കാ­നാ­യി­രു­ന്നു ആ യാ­ത്ര. പെ­ട്രോള്‍ ഉണ്ടാ­വ­രു­തെ­ന്ന നിര്‍­ദ്ദേ­ശ­പ്ര­കാ­രം ടാ­ങ്കി­ലെ മു­ഴു­വന്‍ പെ­ട്രോ­ളും ഊറ്റി, അതി­ന്റെ പൈ­പ്പും ഊരിയ നി­ല­യി­ലാ­യി­രു­ന്നു യാ­ത്ര ആരം­ഭി­ച്ച­ത്. എന്നാല്‍ അത്ഭു­ത­മെ­ന്നു പറ­യ­ട്ടെ, ബൈ­ക്ക് ഏറ്റു­വാ­ങ്ങു­മ്പോള്‍ പൈ­പ്പും കണ­ക്ട് ചെ­യ്ത് ഒരു ലി­റ്റര്‍ പെ­ട്രോള്‍ സഹി­തം അതാ വണ്ടി. വണ്ടി­യു­ടെ ചാ­വി­യുള്‍­പ്പ­ടെ എല്ലാം എന്റെ കൈ­യ്യി­ലും. പി­ന്നെ ആ കൂ­ലി­യു­ടെ ഉപ­ദേ­ശം, അഞ്ഞൂ­റ് രൂപ തന്നാല്‍ വണ്ടി സേ­ഫാ­യി പു­റ­ത്തെ­ത്തി­ച്ചു തരാം, ഇല്ലെ­ങ്കില്‍ നി­ങ്ങള്‍­ക്ക് സ്വ­യം കൊ­ണ്ട് പോ­കാം. എന്നാല്‍ നമ്മള്‍ സ്വ­യം കൊ­ണ്ടു­പോ­യാ­ലോ, ഗേ­റ്റി­ലെ പോ­ലീ­സു­കാ­രന്‍ പരി­ശോ­ധി­ക്കും, പെ­ട്രോള്‍ കാ­ണും, ആയി­രം മു­തല്‍ മു­ക­ളി­ലേ­ക്ക്, അയാ­ളു­ടെ അപ്പോ­ഴ­ത്തെ ആവ­ശ്യ­മ­നു­സ­രി­ച്ച് തുക ഫൈന്‍ അട­യ്ക്ക­ണം. കൂ­ലി വണ്ടി കൊ­ണ്ടു­പോ­യാല്‍ പോ­ലീ­സു­കാ­ര­നു ഒരു സം­ശ­യ­വു­മി­ല്ല. ഇനി വണ്ടി തി­രി­കെ കയ­റ്റി വി­ടാന്‍ ചെ­ല്ലു­മ്പോള്‍ ഞാ­യ­റാ­ഴ്ച്ച, ജല­ദോ­ഷം, രാ­ഹു­കാ­ലം തു­ട­ങ്ങിയ തട­സ്സ­ങ്ങ­ളു­ണ്ടാ­വാം. എന്നാല്‍ നമ്മള്‍ കൊ­ടു­ക്കു­ന്ന അഞ്ഞൂ­റു രൂ­പ­യ്ക്ക് ഒരു ചായ കു­ടി­ച്ചാല്‍ ഈ തട­സ്സ­ങ്ങ­ളെ­ല്ലാം നീ­ങ്ങും. നമ്മു­ടെ നാ­ട്ടില്‍ ഞാ­യ­റാ­ഴ്ച്ച തോ­റും ‘അ­ന­ന്തം അജ്ഞാ­തം’ പരി­പാ­ടി ഉള്ള­തു­കൊ­ണ്ടാ­ണെ­ന്ന് തോ­ന്നു­ന്നു ഈ തട­സ്സ­ങ്ങ­ളൊ­ന്നു­മി­ല്ല.

ഇ­നി ആ ബൈ­ക്കു­മാ­യി ഒന്നു പു­റ­ത്തേ­ക്കി­റ­ങ്ങി­യാ­ലോ, യേ­മാ­ന്മാര്‍ സല്യൂ­ട്ട­ടി­ച്ച് റോ­ഡ്സൈ­ഡില്‍ കാ­ത്തു നില്‍­ക്കും. ഒരേ­യൊ­രു കാ­ര്യം മാ­ത്രം നോ­ക്കി­യാല്‍ മതി അമ്മാ­വ­ന്മാര്‍­ക്ക്, നമ്പര്‍ പ്ലേ­റ്റില്‍ ആദ്യം ‘MH’ ആണോ അല്ല­യോ. അല്ലെ­ങ്കില്‍ തു­ട­ങ്ങും ­ചര്‍­ച്ച, നാ­ല­ക്ക ശമ്പ­ള­വും മറാ­ഠി മാ­ത്ര­മ­റി­യു­ക­യും ചെ­യ്യു­ന്ന യേ­മാ­ന്മാ­രും മറാ­ഠി പോ­യി­ട്ട് വള്ളി­യി­ല്ലാ­ത്ത ഹി­ന്ദി മാ­ത്ര­മ­റി­യാ­വു­ന്ന നമ്മ­ളും തമ്മില്‍ ചൂ­ടും പൊ­ടി­യു­മ­ടി­ച്ച് റോ­ഡില്‍ ഒരു മണി­ക്കൂര്‍. വേ­നല്‍­ക്കാ­ല­ത്ത് യേ­മാ­ന്മാ­രു­മാ­യു­ള്ള ചര്‍­ച്ച­യില്‍ സൂ­ര്യ­ന്റെ ചൂ­ട് തല­യി­ല­ടി­ക്കു­മ്പോല്‍ ‘എ­ന്തൊ­രു കാ­ല­മാ­ടാ ഇത്’  എ­ന്ന് ചോ­ദി­ക്കുക സ്വാ­ഭാ­വി­കം. സാ­റ­ന്മാര്‍ അയ്യാ­യി­ര­ത്തി­ലും, നമ്മള്‍ അന്‍­പ­തി­ലും ആരം­ഭി­ക്കു­ന്ന ലേ­ലം വി­ളി പൊ­തു­വെ ഇരു­നൂ­റി­നും ആയി­ര­ത്തി­നു­മി­ട­യില്‍ ഉറ­പ്പി­ക്കും. ഇനി നമ്മു­ടെ കയ്യില്‍ അന്‍­പ­തെ ഉള്ളു എന്ന് അന്വേ­ഷി­ച്ച് ബോ­ധ്യ­പ്പെ­ട്ടാല്‍ പി­ന്നെ അതു മതി. രാ­വി­ലെ ഏഴു മണി­ക്ക് വണ്‍ വേ തെ­റ്റി­ച്ചെ­ന്ന കു­റ്റ­ത്തി­നു പത്തൊന്‍­പ­തു രൂ­പാ വാ­ങ്ങി പോ­യി­രി­ക്കു­ന്നു യേ­മാന്‍. ഇനി ഒരാ­ളെ തല്ലി­ക്കൊ­ല്ല­ണോ, അതി­നും ഒന്നോ രണ്ടോ നോ­ട്ട് സാ­റി­നേ ഏല്‍­പ്പി­ച്ചാല്‍ മതി ! പക്ഷേ ഫൈന്‍ അട­യ്ക്കു­മ്പോല്‍ കി­ട്ടു­ന്ന രസീ­ത് കണ്ട് ചോ­ദി­ക്ക­രു­ത് ‘സാ­റി­ന്റെ മോന്‍ ഒന്നാം ക്ലാ­സില്‍ ആണോ’ എന്ന്… സാ­ങ്കേ­തിക ബു­ദ്ധി­മു­ട്ടു­കള്‍ മൂ­ലം ടെ­ക്കി­ക­ളു­ടെ പക്കല്‍ നി­ന്നും ഫൈന്‍ പി­രി­ക്കാന്‍ പൂ­ണെ ­പോ­ലീ­സ് ‘ഡെ­ബി­റ്റ് കം ക്രെ­ഡി­റ്റ് കാര്‍­ഡ് സ്വൈ­പ്പി­ങ്ങ് മെ­ഷീന്‍’ സേ­വ­നം ഉപ­യോ­ഗി­ച്ചേ­ക്കു­മെ­ന്നാ­ണ് ഒടു­വില്‍ കി­ട്ടിയ വാര്‍­ത്ത…

ഇ­രു­പ­ത്ത­യ്യാ­യി­രം രൂ­പ­യ്ക്ക് പള്‍­സര്‍ വില്‍­ക്കു­ന്ന ചേ­ട്ടാ, ഇവി­ടെ നാ­ല­ഞ്ച് വര്‍­ഷം പഴ­ക്കം ചെ­ന്ന, ഓടു­ന്ന കണ്ടീ­ഷ­നി­ലു­ള്ള പള്‍­സര്‍ വെ­റും നാല്‍­പ്പ­തി­നാ­യി­ര­ത്തി­നും അന്‍­പ­തി­നാ­യി­ര­ത്തി­നും ഇട­യില്‍ ലഭി­ക്കും! ഇവി­ടെ വണ്ടി­യോ­ടി­ക്കു­ന്ന­വര്‍ വി­ശ്വ­സി­ക്കു­ന്ന­ത് ‘എ­ന്റെ ബൈ­ക്ക് ആ ലോ­റി­യില്‍ ഇടി­ച്ചാല്‍ ആ ലോ­റി മറി­യും’ എന്നാ­ണ്! പി­ന്നെ മറ്റൊ­രു സൌ­ക­ര്യ­മു­ണ്ട്, നാ­ല­ക്ക ശമ്പ­ള­മേ ഉള്ളു­വെ­ങ്കില്‍ ഓഫീ­സില്‍ പോ­വു­ക, തി­രി­ച്ചു വരി­ക, ഉറ­ങ്ങു­ക, വേ­റൊ­ന്നി­നും പോ­ക­ണ്ട­താ­യി വരി­ല്ല! നാ­ട്ടില്‍ കീ­റിയ ഷര്‍­ട്ടി­ട്ട മെ­മ്പ­റെ കളി­യാ­ക്കു­മ്പോള്‍, പൂ­ണെ­യില്‍ ഒരു എം­.എല്‍.എ യു­ടെ പോ­സ്റ്റ­റ് കണ്ട് ജ്വ­ല്ല­റി പര­സ്യ­മാ­യി തെ­റ്റി­ധ­രി­ച്ചു, അദ്ദേ­ഹ­ത്തി­ന്റെ പേ­രു തന്നെ ‘ഗോള്‍­ഡ് മാന്‍’ എന്നാ­ണ­ത്രേ! പി­ന്നെ, ഇന്ത്യ ഒന്ന­ല്ല, രണ്ടാ­ണ്.. തെ­ക്കേ ഇന്ത്യ­യും വട­ക്കേ ഇന്ത്യ­യും­.. അതു മറ­ക്ക­രു­ത്! 

ഇ­തെ­ല്ലാം കാ­ണു­മ്പോള്‍ വി­ശ്വ­സി­ക്കാന്‍ ഏറ്റ­വും പ്ര­യാ­സ­മു­ള്ള കാ­ര്യം, ജീ­വി­ക്കു­ന്ന­ത് ഇന്ത്യ­യു­ടെ വി­ദ്യാ­ഭ്യാസ നഗ­ര­ത്തി­ലാ­ണെ­ന്ന­താ­ണ്; അതേ സമ­യം വി­ശ്വ­സി­ച്ചു പോ­കു­ന്ന­ത് കേ­ര­ളം ദൈ­വ­ത്തി­ന്റെ സ്വ­ന്തം നാ­ടാ­ണെ­ന്ന­തും­!

 

//Originally written for http://www.malayal.am, and following is the basic idea of this article – posted in FB soon after my return from Pune//

 

Life in Pune taught me the following things:

1. Life of a dog is most important than of a human’s.

2. A person who is sitting in the driver seat of an Auto Rickshaw earns more than a person who is in the driver seat of a Mercedes Benz !

3. If you count the bedbugs on your bed in Pune after winter, it will be higher than that of a local theater in Kerala..

4. There are lot of differences between a new bike and a second hand bike, other than price !

5. No matter whether you are paying Rs. 5 or Rs. 500000 as fine to Police, you are not gonna get a receipt for that.. And if you get, you feel like its made by a 1st standard student !

6. No wonder if police implementing swiping machines for collecting money from Techies in Wakad and Hinjewadi !!

7. You have 10k or less salary, go to office, come back home, and just sleeeeep.. !

8. Most difficult thing to believe is that we are living in India’s Educational City !!

9. India is divided into South India and North India !

10. After all, Kerala is God’s own Country !!

പുതുമഴ പലമഴ


മഴ കുറേ അനുഭവിച്ചിട്ടുണ്ട്. പല നാടുകളിലും പഴ തരത്തിലുമുള്ള മഴകള്‍ ആസ്വദിച്ചു. സുഖവും ദു:ഖവും പലപ്പോഴും മഴയോടൊപ്പം അലിഞ്ഞു ചേര്‍ന്നു, ചിലപ്പോള്‍ അവ മഴയ്ക്കൊപ്പം എത്തി. എന്നും സ്വന്തം വീട്ടിലെ സ്വന്തം മുറിയിലെ ജനാലയ്ക്കരികിലിരുന്ന് ചൂടുള്ള കട്ടന്‍ കാപ്പിയും കുടിച്ച് മഴ ആസ്വദിക്കാനാണ് ഏറെയിഷ്ടം. എങ്കിലും അതെന്നും സാധിക്കില്ലല്ലോ. മുറിയുടെ പുറത്തിറങ്ങിയാല്‍ കോട്ടയത്തെ മഴയ്ക്ക് പലപ്പോഴും പല മുഖമാണ്. ചില സമയത്ത് ഇഷ്ടം കുറയും. മൈസൂരും ബംഗളുരുവിലുമൊക്കെ മഴയ്ക്ക് വലിയ റോളില്ല.. പലപ്പോഴും അവിടെ മഴയ്ക്ക് വലിയ ശ്രദ്ധ കിട്ടണില്ല. പൂനെയില്‍ ഒരു മാസം മുഴുവന്‍ ചാറി ചാറി മാറുന്ന മഴയ്ക്ക് ഇന്നും പ്രായപൂര്‍ത്തി ആയിട്ടില്ലാന്നു തോന്നും. പാലക്കാടും തൃശ്ശൂരും മലപ്പുറത്തും കണ്ണൂരും കോഴിക്കോടുമൊക്കെ പെയ്യുന്ന മഴയില്‍ നിന്നെന്തൊക്കെയോ വത്യാസമുണ്ട് ആലപ്പുഴയിലും തെക്കോട്ടും. എന്നാല്‍ ഇപ്പോ നുമ്മ കൊച്ചിയിലെ മഴയ്ക്കൊരു പ്രത്യേക സുഖം. കൊച്ചിയിലെ മഴ നനയുമ്പോള്‍ ഒരു സുഖം. ഇനിയങ്ങോട്ട് കുറേയൊന്നനുഭവിക്കട്ടേ !