ഒറ്റയാന്‍


വിദേശത്തെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് പകരം കുറേ ജീവന്‍ കെട്ടിപ്പടുക്കുവാന്‍ നാട്ടിലെത്തിയ മനുഷ്യനാണ് കരീം.കെ.പുറം എന്ന കരീം കോട്ടപ്പുറം. ഒരു പഴയകാല സജീവ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍. പക്ഷേ എന്തിനെ എതിര്‍ക്കണമെന്നും എന്തിനെ വളര്‍ത്തണമെന്നും വ്യക്തമായി മനസ്സിലാക്കി ഇപ്പോള്‍ മുഴുവന്‍ സമയ കര്‍ഷകന്‍. ഒരു പൊതുവേദിയില്‍ പരിചയപ്പെടലുകള്‍ക്കിടയില്‍ ഡോക്ടര്‍, എഞ്ചിനിയര്‍, വക്കീല്‍ എന്ന് കേട്ട് കേട്ട് നീങ്ങുമ്പോള്‍ 'ഞാനൊരു കര്‍ഷകനാണ്' എന്ന് കേട്ടപ്പോഴാണ് ആദ്യമായി കരീമിക്കയെ ശ്രദ്ധിച്ചത്. വല്ലപ്പോഴും വല്ലവരും 'ആ കുറച്ച് കൃഷിയൊക്കെയുണ്ട്, അല്പം കൃഷിയൊക്കെയായി നടക്കുന്നു' എന്നിങ്ങനെ... Continue Reading →

Advertisements

ജീവിതത്തില്‍ സന്തോഷം, സങ്കടം അങ്ങനെ ഓരോ കാരണങ്ങള്‍ കൊണ്ട് മറക്കാനവാത്ത ഒരുപാട് നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്.. ഒരിക്കലും മറക്കാന്‍ കഴിയാത്തവ.. ഈ ചെറിയ ജീവിതത്തിനിടെ സംഭവിക്കുന്ന പല കാര്യങ്ങള്‍.. പലതും ഇത്ര പ്രാധാന്യമര്‍ഹിക്കാന്‍ കാരണം അവ അപ്രതീക്ഷിതമായി സംഭവിക്കുന്നതിനാലാണ്. അങ്ങനെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് കരീമിക്കയുടെ (കരീം.കെ.പുറം) നാവില്‍ നിന്ന് ശ്രീ. അലി മണിക്ക്ഫാന്‍ എന്ന പേര് കേള്‍ക്കുന്നത്.. ഒരു മിനിറ്റുകൊണ്ട് അദ്ദേഹത്തെക്കുറിച്ച് തന്ന വിവരണം കേട്ടപ്പോള്‍ തന്നെ അത്ഭുതപ്പെട്ടു.. സംസാരത്തിനിടെ തന്നെ കരീമിക്ക മൊബൈലെടുത്ത് അദ്ദേഹത്തെ വിളിക്കുകയും ചെയ്തു..... Continue Reading →

Create a free website or blog at WordPress.com.

Up ↑