മഴയും പാടവും പിന്നെ ആമ്പല്‍പ്പൂവും..


മുറ്റത്ത് നിന്ന് നോക്കിയാല്‍ ആകാശത്ത് അങ്ങ് ദൂരെ കിളികള്‍ പറക്കുന്ന കാണാം. ചിലത് പെട്ടെന്ന് കൂടെത്താനുള്ള തത്രപ്പാടാണെന്ന് തോന്നും. എന്നാല്‍ ചിലത് വട്ടമിട്ട് കറങ്ങിക്കൊണ്ടേയിരിക്കും. കാറ്റിന്റെ ശക്തിയനുസരിച്ച് ഇലകള്‍ നിറയും. ഒപ്പം വരുന്ന മറ്റൊരു സംഗതിയാണ് തേക്കിന്റെ പൂവ്. മുറ്റത്ത് വീഴുന്നത് കൂടാതെ പറന്ന് നടുമുറ്റത്തും നിറയും. മഴയുടെ ആദ്യത്തെ തുള്ളികള്‍ വീഴുന്നതെപ്പോഴും ഒരു സുഖമാണ്. Read more...

Featured post

പുതുമഴ പലമഴ


മഴ കുറേ അനുഭവിച്ചിട്ടുണ്ട്. പല നാടുകളിലും പഴ തരത്തിലുമുള്ള മഴകള്‍ ആസ്വദിച്ചു. സുഖവും ദു:ഖവും പലപ്പോഴും മഴയോടൊപ്പം അലിഞ്ഞു ചേര്‍ന്നു, ചിലപ്പോള്‍ അവ മഴയ്ക്കൊപ്പം എത്തി. എന്നും സ്വന്തം വീട്ടിലെ സ്വന്തം മുറിയിലെ ജനാലയ്ക്കരികിലിരുന്ന് ചൂടുള്ള കട്ടന്‍ കാപ്പിയും കുടിച്ച് മഴ ആസ്വദിക്കാനാണ് ഏറെയിഷ്ടം. എങ്കിലും അതെന്നും സാധിക്കില്ലല്ലോ. മുറിയുടെ പുറത്തിറങ്ങിയാല്‍ കോട്ടയത്തെ മഴയ്ക്ക് പലപ്പോഴും പല മുഖമാണ്. ചില സമയത്ത് ഇഷ്ടം കുറയും. മൈസൂരും ബംഗളുരുവിലുമൊക്കെ മഴയ്ക്ക് വലിയ റോളില്ല.. പലപ്പോഴും അവിടെ മഴയ്ക്ക് വലിയ... Continue Reading →

Create a free website or blog at WordPress.com.

Up ↑