ആരൊക്കെയോ മുറിയില്‍ ഉണ്ട്. അതോ അടുക്കളയിലോ. തീര്‍ച്ചയില്ല. സംസാരിക്കുന്ന ശബ്ദം വളരെ നേര്ത്തേ കേള്‍ക്കുന്നുള്ളൂ. കുറച്ച് നാള് മുന്‍പ് തന്നെ കേള്‍വി കുറഞ്ഞുവരുന്നതായി മനസ്സിലാക്കിയിരുന്നു. അടുത്ത് നിന്ന് സംസാരിച്ചത് പലതും പൂര്‍ണ്ണമായി വ്യക്തമായില്ല. അതും എത്ര നാളായെന്ന് അറിയില്ല. ഈ കിടപ്പ് തുടങ്ങിയിട്ട് കുറച്ച് മാസങ്ങളായെന്ന് മാത്രമറിയാം. നാലു ചുമരുകള്‍ക്കുള്ളില്‍, നാല് കാലുള്ള കട്ടിലില്‍, നാല് ഋതുക്കളും അറിയാതെയും അനുഭവിക്കാതെയും ഒതുങ്ങേണ്ടി വന്നിട്ട് കാലം കുറച്ചായി. പതിവില്ലാതെ ആരൊക്കെയോ എത്തിയിട്ടുണ്ടെന്ന് ആ നേര്‍ത്ത ശബ്ദങ്ങളില്‍ നിന്ന്... Continue Reading →
Advertisements