മഴയും പാടവും പിന്നെ ആമ്പല്‍പ്പൂവും..


മുറ്റത്ത് നിന്ന് നോക്കിയാല്‍ ആകാശത്ത് അങ്ങ് ദൂരെ കിളികള്‍ പറക്കുന്ന കാണാം. ചിലത് പെട്ടെന്ന് കൂടെത്താനുള്ള തത്രപ്പാടാണെന്ന് തോന്നും. എന്നാല്‍ ചിലത് വട്ടമിട്ട് കറങ്ങിക്കൊണ്ടേയിരിക്കും. കാറ്റിന്റെ ശക്തിയനുസരിച്ച് ഇലകള്‍ നിറയും. ഒപ്പം വരുന്ന മറ്റൊരു സംഗതിയാണ് തേക്കിന്റെ പൂവ്. മുറ്റത്ത് വീഴുന്നത് കൂടാതെ പറന്ന് നടുമുറ്റത്തും നിറയും. മഴയുടെ ആദ്യത്തെ തുള്ളികള്‍ വീഴുന്നതെപ്പോഴും ഒരു സുഖമാണ്. Read more...

Advertisements
Featured post

കാറ്റാടിദിനങ്ങള്‍


പെട്ടെന്നൊന്ന് വൈകുന്നേരമായാല്‍ ഉത്സവമായില്ലോ.. എന്നാല്‍ ഇത്രേമൊക്കെ തിരക്കും ബഹളവുമുള്ളപ്പോ സ്കൂളില്‍ പോകാന്‍ പതിവിലും മടി.ചെന്നാലും ഇരിപ്പുറക്കില്ലല്ലോ. രാവിലെ പോവുമ്പോഴേ അമ്പലത്തിന്റെ പിന്നില്‍ മതിലിനു പുറത്ത് വലിയ കെട്ടുകള്‍ അടുക്കിവെച്ചിരിക്കുന്നത് കാണാം.. Read more...

ഗുരുദക്ഷിണ..


ഫേസ്ബുക്ക് ഗ്രൂപ്പില്‍ ആക്റ്റീവ് ആയ സമയത്ത് ആക്റ്റീവ് ആയ പല അംഗങ്ങള്‍ക്കും ഫ്രണ്ട് റിക്വസ്റ്റ് അയച്ച് സുഹൃത്തായി. അങ്ങനെ ഒടുവിലാണ് ശങ്കരേട്ടനും റിക്വസ്റ്റ് അയച്ചത്. രണ്ടോ മൂന്നോ ആഴ്ച്ച കഴിഞ്ഞാണ് അക്സെപ്റ്റ് ചെയ്തതുതന്നെ. അല്പം മുതിര്‍ന്നയാളാണെന്ന് മനസ്സിലായിരുന്നു. എന്ത് ചെയ്യുന്നു, എങ്ങിനെയുള്ളയാളാണ് എന്നൊന്നും അറിയാതിരുന്നതിനാല്‍ അങ്ങോട്ട് ചെന്ന് സംസാരിക്കാന്‍ ആദ്യം ശ്രമിച്ചില്ല. നിസ്സാര മനുഷ്യനല്ല എന്ന് ഗ്രൂപ്പില്‍ പല വിഷയത്തിലുമുള്ള അദ്ദേഹത്തിന്റെ ഇടപെടല്‍ കണ്ടപ്പോള്‍ മനസ്സിലായി. ആയിടെ Manass ന്റെ എന്തോ ആവശ്യത്തിനായി ഡിസൈനിങ്ങുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും... Continue Reading →

Blog at WordPress.com.

Up ↑