ആത്മഹത്യക്കുമുമ്പ് ഫേസ്ബുക്‍ ഉപയോഗിക്കുന്ന വിധം


ഏ­താ­നും ദി­വ­സ­ങ്ങള്‍­ക്കു മുന്‍­പ് ഒരുവാര്‍­ത്ത വന്നു. ഇരു­പ­ത്തൊ­ന്നു­കാ­ര­നായ എഞ്ചി­നി­യ­റി­ങ് വി­ദ്യാര്‍­ത്ഥി ട്രെ­യിന്‍ കയ­റാന്‍ പോ­ക­വേ കരു­നാ­ഗ­പ്പ­ള്ളി­യില്‍ ട്രെയിന്‍ തട്ടി മരി­ച്ചു­. തി­രു­നെല്‍­വേ­ലി­യി­ലെ കോ­ളേ­ജി­ലേ­ക്ക് പു­റ­പ്പെ­ട്ട ­വി­ഷ്ണു­ആണ് മരി­ച്ച­ത്. ഒരു സാ­ധാ­രണ അപ­ക­ട­മ­ര­ണം എന്ന­തി­ന­പ്പു­റം വലിയ വാര്‍­ത്ത­ക­ളൊ­ന്നും മാ­ദ്ധ്യ­മ­ങ്ങ­ളില്‍ കണ്ടി­ല്ല. പക്ഷേ വി­ഷ്ണു­വി­ന്റെ ­ഫേ­സ്ബു­ക്ക് പേ­ജ് പരി­ശോ­ധി­ച്ച­പ്പോള്‍ അതൊ­രു സ്വാ­ഭാ­വിക ­മ­ര­ണം­ തന്നെ­യെ­ന്ന് വി­ശ്വ­സി­ക്കാന്‍ അല്പം ബു­ദ്ധി­മു­ട്ട്. അവ­സാ­ന­ദി­വ­സ­ങ്ങ­ളില്‍ വി­ഷ്ണു പോ­സ്റ്റ് ചെ­യ്തി­രി­ക്കു­ന്ന സ്റ്റാ­റ്റ­സു­കള്‍ ഒരു ആത്മ­ഹ­ത്യ­യു­ടെ ചു­വ­യു­ള്ള­താ­ണ്. ­പ്ര­ണ­യ­നൈ­രാ­ശ്യം­ മൂ­ലം നി­രാ­ശ­നായ അവ­സ്ഥ­യാ­ണ് അതില്‍ വ്യ­ക്ത­മാ­വു­ന്ന­ത്.

ഇ­രു­പ­ത്തി­യാ­റി­നു വൈ­കി­ട്ടാ­ണ് ഇയാള്‍ മരി­ക്കു­ന്ന­ത്. അതി­നു മുന്‍­പു­ള്ള അവ­സാന മൂ­ന്ന് അപ്പ്ഡേ­റ്റു­കള്‍ നോ­ക്കൂ­:

suicide1.jpg

LAST FEW DAYS OF MY LIFE………………………..
I WANT TO DIE, 
PLZ ANY1 CAN SUGGST GUD WAY 4 SUICID…..

suicide2.jpg

Don’t fall in love…..
Premam oru time pas ayi mathrame kanavu…….

suicide3.jpg

Gud bye everybody…..

മ­രി­ക്കു­ന്ന­തി­നു തൊ­ട്ടു തലേ­ദി­വ­സം വൈ­കി­ട്ട് വി­ഷ്ണു­വി­ന്റെ ഫേ­സ്ബു­ക്ക് പ്രൊ­ഫൈ­ലില്‍ പ്ര­ത്യ­ക്ഷ­പ്പെ­ട്ട­താ­ണ് ഇവ. ഇതില്‍ രണ്ടാ­മ­ത്തെ അപ്ഡേ­റ്റില്‍ പ്ര­ണ­യ­നൈ­രാ­ശ്യ­മാ­ണ് കാ­ര­ണം എന്നു വ്യ­ക്ത­മാ­ണ്. ആരേ­യും പ്ര­ണ­യി­ക്ക­രു­തെ­ന്നും, പ്ര­ണ­യ­മൊ­രു നേ­ര­മ്പോ­ക്കാ­യേ കാ­ണാ­വൂ എന്നും പറ­യു­ന്നു. അതി­നു മുന്‍­പ് തന്നെ പറ­ഞ്ഞു ‘എ­ന്റെ ജീ­വി­ത­ത്തി­ലെ അവ­സാന ദി­വ­സ­ങ്ങ­ളാ­ണ്, എനി­ക്ക് മരി­ക്ക­ണം, ആത്യ­മ­ഹ­ത്യ­ക്കു­ള്ള വഴി­കള്‍ പറ­ഞ്ഞു തരാ­മോ’ എന്ന്. അവ­സാ­നം എല്ലാ­വര്‍­ക്കും ‘ഗു­ഡ്ബൈ’ യും പറ­ഞ്ഞു­.

ഒറ്റ നോ­ട്ട­ത്തില്‍ ആരും പറ­യും അവ­നൊ­രു വി­ഡ്ഢി എന്ന്. ഒരു പെ­ണ്ണി­നെ ഓര്‍­ത്തു ജീ­വി­തം കള­ഞ്ഞു, അച്ഛ­നേ­യും അമ്മ­യേ­യും ഓര്‍­ത്തി­ല്ല, ഇരു­പ­ത്തൊ­ന്നാം നൂ­റ്റാ­ണ്ടി­ലും പ്ര­ണ­യ­ന­ഷ്ട­ത്താല്‍ ഒരു­വന്‍ ആ­ത്മ­ഹ­ത്യ ചെ­യ്തോ തു­ട­ങ്ങി പല­രും പല­തും ചോ­ദി­ക്കും. പക്ഷേ ഇതില്‍ കു­റ­ച്ചു­കൂ­ടി ചി­ന്തി­ക്കാ­നി­ല്ലേ? ഈ അപ്ഡേ­റ്റു­കള്‍ ഇയാ­ളു­ടെ മു­ന്നൂ­റി­ല­ധി­കം ഫേ­സ്ബു­ക്ക് ഫ്ര­ണ്ട്സി­ന്റെ കമ്പ്യൂ­ട്ടര്‍ സ്ക്രീ­നി­നു മു­ന്നില്‍ തെ­ളി­ഞ്ഞു കാ­ണും. എന്നാല്‍ രണ്ടോ മു­ന്നോ ലൈ­ക്കു­ക­ളും ഏതാ­നും കമ­ന്റു­ക­ളു­മാ­യി­രു­ന്നു മറു­പ­ടി. കമ­ന്റു­കള്‍ പല­തും കളി­യാ­ക്കി­ക്കൊ­ണ്ടു­ള്ള­വ. എം­ബി­ബി­എ­സ് വി­ദ്യാര്‍­ത്ഥി­നി­യായ സഹോ­ദ­രി­യും ഈ അപ്ഡേ­റ്റ് കണ്ടു, കമ­ന്റാ­യി ഒരു സ്മൈ­ലി ഇടു­ക­യും ചെ­യ്തു­.

 

സാ­ധാ­രണ പ്ര­ണ­യ­പ്ര­ശ്ന­ങ്ങള്‍, കു­ടും­ബ­വ­ഴ­ക്കു­കള്‍ തു­ട­ങ്ങി­യവ കൗ­മാ­ര­ക്കാര്‍ കൂ­ട്ടു­കാ­രു­മൊ­ത്താ­ണ് പങ്കു­വെ­യ്ക്കു­ക. അതി­നു പറ്റിയ കൂ­ട്ടു­കാര്‍ ഇല്ലാ­തെ വരി­ക­യോ അവര്‍ സഹാ­യി­ക്കാ­തി­രി­ക്കു­ക­യോ ചെ­യ്യു­മ്പോള്‍ സ്വാ­ഭാ­വി­ക­മാ­യും അടു­ത്ത പടി സോ­ഷ്യല്‍ നെ­റ്റ്‌­വര്‍­ക്കില്‍ പങ്കി­ടു­ക­യാ­വും. എല്ലാ­വ­രോ­ടും എല്ലാം വി­ളി­ച്ചു പറ­യു­ക, ആരെ­ങ്കി­ലും സഹാ­യി­ക്കു­മെ­ന്ന പ്ര­തീ­ക്ഷ­യോ­ടെ. പല­പ്പോ­ഴും സ്വ­മ­ന­സ്സാ­ലെ അങ്ങ­നെ ചി­ന്തി­ച്ചു കൊ­ണ്ടാ­വ­ണ­മെ­ന്നി­ല്ല ചെ­യ്യു­ന്ന­ത്, പക്ഷേ അന്തി­മ­ല­ക്ഷ്യം അങ്ങ­നെ­യാ­വും­.

ആ­രെ­ങ്കി­ലും ഒന്ന് ആശ്വ­സി­പ്പി­ച്ചെ­ങ്കില്‍ എന്നു കരു­തി­യോ അങ്ങ­നെ ആവ­ശ്യ­പ്പെ­ട്ടു­കൊ­ണ്ടോ ആവി­ല്ല ഈ പങ്കു­വെ­യ്ക്കല്‍, പക്ഷേ ഉപ­ബോ­ധ­മ­ന­സ്സ് ഒരു താ­ങ്ങ് ലഭി­ക്ക­ണ­മെ­ന്ന് മു­ന്നില്‍ കണ്ടു­കൊ­ണ്ട് ചെ­യ്യി­ക്കു­ന്ന­തു­ത­ന്നെ­യാ­ണ് അത്. അതു­ത­ന്നെ­യാ­വ­ണം ഇവി­ടെ­യും സം­ഭ­വി­ച്ച­ത്. ­പ്ര­ണ­യം­ തകര്‍­ന്ന­തി­ലു­ള്ള വി­ഷ­മം അധി­ക­മാ­യ­പ്പോള്‍ ആശ്വ­സി­പ്പി­ക്കാന്‍ ആരു­മെ­ത്തി­ക്കാ­ണി­ല്ല. അതി­നാല്‍ ഫേ­സ്ബു­ക്കി­ലൂ­ടെ ലോ­ക­ത്തി­നു­മു­ന്നില്‍ തന്റെ സങ്ക­ടം വി­ളി­ച്ചു­പ­റ­ഞ്ഞു. ഒരു പി­ന്തുണ പ്ര­തീ­ക്ഷി­ച്ചെ­ത്തി­യെ­ങ്കി­ലും ഫലം നി­രാ­ശ.

ഇവി­ടെ വെ­റു­തേ­യൊ­രു നി­ഗ­മ­ന­ത്തി­ലെ­ത്താന്‍ കഴി­യി­ല്ല. പ്ര­ധാന കാ­ര­ണം നമു­ക്കാര്‍­ക്കും ഇയാ­ളെ പരി­ച­യ­മി­ല്ല, എങ്ങ­നെ­യു­ള്ള ആളാ­യി­രു­ന്നെ­ന്നോ എന്തൊ­ക്കെ സം­ഭ­വി­ച്ചി­ട്ടു­ണ്ടെ­ന്നോ അറി­യി­ല്ല. പി­ന്നെ ഫേ­സ്ബു­ക്ക് പേ­ജ് മു­ഴു­വന്‍ നോ­ക്കു­മ്പോള്‍ ഒരു കാ­ര്യം വ്യ­ക്ത­മാ­ണ്, വി­ഷ്ണു ഒരു സ്ഥി­രം ഫേ­സ്ബു­ക്ക് ഉപ­യോ­ക്താ­വ­ല്ല. അഞ്ചോ ആറോ അപ്ഡേ­റ്റ്സില്‍ കൂ­ടു­തല്‍ ചെ­യ്തി­ട്ടി­ല്ല. മു­ന്നൂ­റി­ല­ധി­കം ഫ്ര­ണ്ട്സ് ഉണ്ടെ­ങ്കി­ലും അധി­കം കാ­ണാ­ത്ത­യാ­ളാ­യ­തി­നാല്‍ അവര്‍ ശ്ര­ദ്ധി­ച്ചി­ട്ടു­ണ്ടാ­വി­ല്ല. ഇനി ഇതൊ­ക്കെ കണ്ടി­ട്ടും ഫോണ്‍ വഴി­യോ മറ്റോ ആരെ­ങ്കി­ലും ബന്ധ­പ്പെ­ട്ടി­രു­ന്നോ എന്നും അജ്ഞാ­തം­.

 

പ­ക്ഷേ വി­ഷ്ണു മരി­ച്ചു കഴി­ഞ്ഞ് പല കമ­ന്റ്സും അപ്ര­ത്യ­ക്ഷ­മാ­യി. അതി­നു ശേ­ഷം വന്ന കമ­ന്റു­കള്‍ ഒരു കു­റ്റ­ബോ­ധ­ത്തി­ന്റെ സ്വ­ര­ത്തി­ലാ­യി­രു­ന്നു. ‘ന­മ്മള്‍ ഒന്നും ചെ­യ്തി­ല്ല’, ‘ആ­രും ഒന്നും കാ­ര്യ­മാ­ക്കി­യി­ല്ല’, ‘അ­വ­നെ നമു­ക്ക് രക്ഷി­ക്കാ­മാ­യി­രു­ന്നു’ എന്നി­ങ്ങ­നെ­യു­ള്ള കമ­ന്റു­കള്‍ പ്ര­ത്യ­ക്ഷ­പ്പെ­ട്ടി­ട്ടു­ണ്ട്. ‘ഒ­രു പെ­ണ്ണി­നു വേ­ണ്ടി ജീ­വി­തം നശി­പ്പി­ച്ചു’ തു­ട­ങ്ങിയ കമ­ന്റു­കള്‍ വി­ഷ്ണു­വി­ന്റെ പ്ര­ശ്ന­ങ്ങള്‍ പലര്‍­ക്കു­മ­റി­യാ­മാ­യി­രു­ന്നു എന്ന സൂ­ച­ന­യാ­ണ് നല്‍­കു­ന്ന­ത്. തനി­ക്ക് മരി­ക്ക­ണ­മെ­ന്ന് അയാള്‍ പറ­ഞ്ഞ­പ്പോള്‍ ഒരു സ്മൈ­ലി കമ­ന്റാ­യി നല്‍­കിയ അനി­യ­ത്തി­യും ഇതൊ­രു കാ­ര്യ­മാ­ക്കി­യി­ല്ല എന്നു വേ­ണം കരു­താന്‍. പ്രേ­മ­ബ­ന്ധം തകര്‍­ന്ന­തു­കൊ­ണ്ടു മാ­ത്ര­മാ­വി­ല്ല, ചി­ല­പ്പോള്‍ കു­ടും­ബ­ത്തി­ലെ­യോ കോ­ളേ­ജി­ലേ­യോ മറ്റു പ്ര­ശ്ന­ങ്ങ­ളും ഉണ്ടാ­യി­രു­ന്നി­രി­ക്കാം­.

മ­റ്റൊ­രു പ്ര­ധാന കാ­ര്യം ഫേ­സ്ബു­ക്കി­ലെ കു­റി­പ്പു­കള്‍ കൊ­ണ്ട്മാ­ത്രം ഇതൊ­രു ആത്മ­ഹ­ത്യ­യാ­ണെ­ന്നു കരു­താ­നും കഴി­യി­ല്ല. പക്ഷേ അയാ­ളു­ടെ സു­ഹൃ­ത്തു­ക്കള്‍ അങ്ങ­നെ വി­ശ്വ­സി­ക്കു­ന്നു. ഏതൊ­രു കു­റ്റ­കൃ­ത്യ­വും നട­ക്കു­ന്ന­തു­പോ­ലെ­യാ­ണ് ആത്മ­ഹ­ത്യ­യും. എല്ലാം മന­സ്സില്‍ ചി­ന്തി­ച്ചു­കൂ­ട്ടി ഒരു ഭ്രാ­ന്ത­മായ അവ­സ്ഥ­യില്‍ ഉട­ലെ­ടു­ക്കു­ന്ന ഒരു തോ­ന്നല്‍. ഒരാ­ളെ കൊ­ല്ലാന്‍ പോ­കു­ക­യാ­ണെ­ങ്കില്‍ അയാ­ളു­ടെ മന­സ്സു നി­റ­യെ പക­യും പ്ര­തി­കാ­ര­വു­മൊ­ക്കെ­യാ­യി­രി­ക്കും. വരും­വ­രാ­യ്ക­ക­ളെ­ക്കു­റി­ച്ച് ചി­ന്തി­ക്കാ­റി­ല്ല, ചി­ന്തി­ച്ചാല്‍ തന്നെ കാ­ര്യ­മാ­ക്കി­ല്ല. ഒരേ­യൊ­രു ലക്ഷ്യം മാ­ത്ര­മേ ഉണ്ടാ­വു­ക­യു­ള്ളു­.

അ­തു­പോ­ലെ തന്നെ ആത്മ­ഹ­ത്യ­യാ­വു­മ്പോ­ഴും. എല്ലാ പ്ര­ശ്ന­ങ്ങ­ളില്‍ നി­ന്നും ഒളി­ച്ചോ­ടി­യേ തീ­രൂ, പ്ര­ശ്ന­ങ്ങ­ളില്‍ സഹാ­യി­ക്കാ­ത്ത മറ്റു­ള്ള­വ­രു­ടെ കാ­ര്യം അപ്പോള്‍ ആരും ചി­ന്തി­ക്കാന്‍ പോ­കി­ല്ല. അന്യ­നെ കൊ­ല­ചെ­യ്യും­പോ­ലെ തന്നെ, സ്വ­യം കൊ­ല­ചെ­യ്യു­ന്ന­തും. രണ്ടി­നും സാ­മ്യ­ത­ക­ളു­ള്ള­തു­കൊ­ണ്ടാ­ണ­ല്ലോ ആത്മ­ഹ­ത്യ­യും ഒരു കു­റ്റ­കൃ­ത്യ­മാ­യി കണ­ക്കാ­ക്കു­ന്ന­ത്.

ആ­രോ­ടെ­ങ്കി­ലു­മു­ള്ള പ്ര­തി­കാ­ര­മാ­യി കൊ­ല­പാ­ത­കം ചെ­യ്ത­യാ­ളേ­ക്കാള്‍ ഏവ­രും കു­റ്റ­പ്പെ­ടു­ത്തുക ആത്മ­ഹ­ത്യ ചെ­യ്ത­യാ­ളെ­യാ­വും. പക്ഷേ ഈ കു­റ്റ­പ്പെ­ടു­ത്തു­ന്ന­വര്‍ ഒരാള്‍ ആത്മ­ഹ­ത്യ­ക്ക് ശ്ര­മി­ക്കു­മെ­ന്ന് തോ­ന്നി­യാല്‍ എത്ര­ക­ണ്ട് സഹാ­യി­ക്കു­മെ­ന്ന് പറ­യാ­നാ­വി­ല്ല. ചി­ല­പ്പോള്‍ ഒരു വാ­ക്കു പോ­ലും ഗു­ണം ചെ­യ്യും. ഏകാ­ന്ത­ത­യു­ടെ പടു­കു­ഴി­യി­ലാ­വും അധി­കം ആത്മ­ഹ­ത്യ­ക­ളും സം­ഭ­വി­ക്കു­ക. ആ ഏകാ­ന്തത ഭേ­ദി­ക്കാന്‍ ആര്‍­ക്കു­മാ­വും. പക്ഷേ അങ്ങ­നെ­യൊ­രു സഹാ­യം ആരും ഇവി­ടെ ചെ­യ്തി­ല്ല എന്നു കരു­തു­ന്നു­.

ഈ മര­ണ­ത്തേ­ക്കാ­ളേ­റെ ചര്‍­ച്ച ചെ­യ്യ­പ്പെ­ടേ­ണ്ട മറ്റു­പ­ല­തു­മു­ണ്ട്. ആത്മ­ഹ­ത്യാ­ക്കു­റി­പ്പു­കള്‍ പോ­ലെ പല­തും കണ്ട­പ്പോള്‍ ഇതൊ­രു ആത്മ­ഹ­ത്യ ആണോ­യെ­ന്ന തോ­ന്ന­ലു­ണ്ടാ­യെ­ന്നു മാ­ത്രം. അതെ­ങ്ങ­നെ­യാ­യാ­ലും അതെ­ല്ലാം കണ്ട­പ്പോള്‍ ഫേ­സ്ബു­ക്ക് ഒരു സൌ­ഹൃ­ദ­ക്കൂ­ട്ടാ­യ്മ­യാ­ണെ­ന്ന് പറ­യു­ന്ന­തെ­ങ്ങ­നെ­യെ­ന്നു തോ­ന്നി­പ്പോ­യി. ഒരു സു­ഹൃ­ത്ത് മനോ­വി­ഷ­മം മൂ­ലം എന്തെ­ല്ലാ­മോ വി­ളി­ച്ചു­പ­റ­ഞ്ഞി­ട്ടും അതി­ലെ­ത്ര­ത്തോ­ളം ഗൗ­ര­വ­വ­മു­ണ്ടെ­ന്നു പോ­ലും ചി­ന്തി­ക്കാ­ത്ത മു­ന്നൂ­റോ­ളം ആളു­ക­ളു­ടെ ചി­ന്ത എന്താ­യി­രി­ക്കും. തന്നെ പരി­ഹ­സി­ച്ച­വ­രോ­ട് പി­ന്നെ­യും പി­ന്നെ­യും കമ­ന്റു­ക­ളി­ലൂ­ടെ അയാള്‍ മറു­പ­ടി നല്‍­കി­യി­ട്ടും ആരും അതില്‍ ഒന്നും കണ്ടി­ല്ല, അതോ കണ്ടി­ല്ലെ­ന്നു നടി­ച്ചു­വോ­?

 

ഫേ­സ്ബു­ക്കി­ന്റെ ജന­സ­മ്മ­തി­ക്കു കാ­ര­ണം സമൂ­ഹം സ്വ­ന്തം കാ­ര്യ­ത്തി­ലു­പ­രി മറ്റു­ള്ള­വ­രു­ടെ കാ­ര്യ­ത്തി­ലേ­ക്ക് ഒളി­ഞ്ഞു­നോ­ക്കാ­നാ­ഗ്ര­ഹി­ക്കു­ന്നു എന്ന ആശ­യ­മാ­ണെ­ന്ന് പറ­യ­പ്പെ­ടു­ന്നു. പക്ഷേ ആ കട­ന്നു­ക­യ­റ്റം തനി­ക്കു താ­ല്പ­ര്യ­മു­ള്ള കാ­ര്യ­ങ്ങ­ളില്‍, തനി­ക്ക് സൗ­ക­ര്യ­പ്ര­ദ­മായ രീ­തി­യില്‍ ഒരു നേ­ര­മ്പോ­ക്കാ­യി മാ­ത്ര­മാ­ക്കി മാ­റ്റു­ക­യാ­ണ് ചെ­യ്യു­ന്ന­തി­പ്പോള്‍.

ഓര്‍­ക്കു­ട്ട് വന്ന­പ്പോള്‍ അക­ലെ­യു­ള്ള ചങ്ങാ­ത്ത­ങ്ങള്‍ നി­ല­നിര്‍­ത്താ­നും, നഷ്ട­മാ­യവ തി­രി­ച്ചു­പി­ടി­ക്കാ­നും, പു­തി­യവ കണ്ടെ­ത്താ­നു­മൊ­ക്കെ­യാ­യി­രു­ന്നു പ്രാ­ധാ­ന്യം. എന്നാല്‍ ഫേ­സ്ബു­ക്കില്‍ സം­ഗ­തി പാ­ടേ മാ­റി. അടു­ത്ത ചങ്ങാ­തി­മാര്‍ പോ­ലും മി­ണ്ടു­ന്നി­ല്ല. പു­തിയ ബന്ധ­ങ്ങ­ളു­ണ്ടാ­വു­ന്ന­ത് കു­റ­ഞ്ഞു. പു­തിയ ഫ്ര­ണ്ട്സി­നെ തേ­ടി­പ്പി­ടി­ച്ച് ആഡ് ചെ­യ്യു­ന്ന­ത് അവര്‍ ഷെ­യര്‍ ചെ­യ്തു വരു­ന്ന തമാ­ശ­കള്‍ കാ­ണാ­നും മറ്റും മാ­ത്ര­മാ­യി­.

സ­മ­യ­മി­ല്ലാ­ത്ത സമ­യ­മു­ണ്ടാ­ക്കി അധി­കം പേ­രും ദി­വ­സ­വും ഫേ­സ്ബു­ക്കില്‍ കയ­റി­വ­രു­ന്ന­ത് ഈ കാ­ര്യ­ങ്ങള്‍­ക്കാ­ണ്:

  1. ­ഷെ­യര്‍ ചെ­യ്തു വരു­ന്ന തമാ­ശ­കള്‍ കാ­ണു­ക, ലൈ­ക്ക് ചെ­യ്യു­ക, :D, :P, ROFL, LOL എന്നി­ങ്ങ­നെ ഏതെ­ങ്കി­ലും കമ­ന്റ് ചെ­യ്യു­ക, ഷെ­യര്‍ ചെ­യ്യു­ക.
  2. ­രാ­ഷ്ട്രീ­യ­ക്കാര്‍­ക്കെ­തി­രെ­യു­ള്ള സ്റ്റാ­റ്റ­സ്/­ഫോ­ട്ടോ ലൈ­ക് ചെ­യ്യു­ക, FUCK / WTF / SHIT / ***** എന്നി­ങ്ങ­നെ കമ­ന്റ് ചെ­യ്യു­ക, ഷെ­യര്‍ ചെ­യ്യു­ക.
  3. ആ­രെ­ങ്കി­ലും തനി­ക്ക് പറ്റിയ ദു­ര­നു­ഭ­വം അപ്പ്ഡേ­റ്റ് ചെ­യ്താല്‍ ലൈ­ക്ക് ചെ­യ്യു­ക, FUCK / WTF / SHIT / ***** എന്നി­ങ്ങ­നെ കമ­ന്റ് ചെ­യ്യു­ക.
  4. ­സു­ഹൃ­ത്തു­ക്ക­ളു­ടെ ഫോ­ട്ടോ / സ്റ്റാ­റ്റ­സ് എന്തു­ത­ന്നെ­യാ­യാ­ലും ലൈ­ക്ക് ചെ­യ്യു­ക, ഒറ്റ­നോ­ട്ട­ത്തില്‍ കൊ­ള്ളാ­മെ­ങ്കില്‍ ഒരു സ്മൈ­ലി കമ­ന്റ് ചെ­യ്യു­ക.
  5. അ­ന്ന­ത്തെ ദി­വ­സം എവി­ടെ­യോ കണ്ട ഒരു വാ­ച­കം സ്റ്റാ­റ്റ­സ് ആക്കു­ക, സ്വ­യം ലൈ­ക്ക് ചെ­യ്യു­ക.
  6. ­ബര്‍­ത്ത്ഡേ ആര്‍­ക്കൊ­ക്കെ­യെ­ന്നു നോ­ക്കി ഒരു “Hapi bday” മാ­ത്രം കൊ­ടു­ക്കു­ക.

ഇ­തി­ലെ­ല്ലാം രസ­ക­ര­മായ പല സം­ഭ­വ­ങ്ങ­ളു­മു­ണ്ട്. ‘LOL’, ‘ROFL’ എന്നൊ­ക്കെ വച്ചാല്‍ തമാ­ശ­യ്ക്ക­ടി­യില്‍ നല്‍­കു­ന്ന കമ­ന്റ് എന്ന­തി­ന­പ്പു­റം ഇവ­യെ­ന്താ­ണെ­ന്ന­റി­യാ­ത്ത­വ­രാ­ണ് പല­രും. അതു­പോ­ലെ തന്നെ ‘WTF’ ഇന്നും പലര്‍­ക്കും അജ്ഞാ­തം­.

ഞാന്‍ സാ­മൂ­ഹിക തി­ന്മ­ക­ളെ എതിര്‍­ക്കു­ന്നു, അവ­യ്ക്കെ­തി­രേ പോ­രാ­ടു­ന്നു തു­ട­ങ്ങിയ സന്ദേ­ശ­ങ്ങള്‍ ഒരാള്‍ നല്‍­കു­ന്ന­ത്, ഒന്നി­നെ കു­റ്റ­പ്പെ­ടു­ത്തി­യു­ള്ള ഫോ­ട്ടോ­യ്ക്ക് FUCK / WTF / SHIT / ***** എന്നി­ങ്ങ­നെ­യു­ള്ള കമ­ന്റു­കള്‍ നല്‍­കി­ക്കൊ­ണ്ടാ­ണ്. ആവ­ശ്യ­മു­ള്ളി­ട­ത്തും ഇല്ലാ­ത്തി­ട­ത്തും FUCK എന്ന് ഒരു പത്തു തവണ പറ­യു­ക, അടി­വ­സ്ത്രം കാ­ണി­ച്ച് രണ്ട് സീ­നു­കള്‍ നല്‍­കു­ക, കു­റ­ച്ച് ലോ­ല­മായ ഇം­ഗ്ലീ­ഷ് സ്വ­ല്പം കന­ത്തില്‍ പറ­യുക തു­ട­ങ്ങി­യ­തൊ­ക്കെ പു­തു­യുഗ മല­യാള സി­നി­മ­യു­ടെ അവ­ശ്യ­ഘ­ട­ക­ങ്ങള്‍ ആയ­തു­പോ­ലെ ആവ­ശ്യ­മു­ള്ളി­ട­ത്തും ഇല്ലാ­ത്തി­ട­ത്തും FUCK പറ­യുക ഇപ്പോള്‍ ഒരു സ്റ്റാ­റ്റ­സ് സിം­ബല്‍ ആണ്, ഫേ­സ്ബു­ക്കാ­ണ് പ്ര­ധാന കാ­ര­ണ­ക്കാ­രന്‍. പണ്ട് സു­രേ­ഷ് ഗോ­പി പറ­ഞ്ഞ കേ­ട്ട് ‘ഷി­റ്റ്’ പറ­യു­ന്ന പോ­ലെ ഏ ബീ സീ ഡീ പഠി­ച്ചി­ല്ലാ­ത്ത­വന്‍ പോ­ലും പറ­യും FUCK ! ‌

ഒ­രു സു­ഹൃ­ത്തി­നൊ­രു ദു­ര­നു­ഭ­വം ഉണ്ടാ­യ­താ­യി അപ്ഡേ­റ്റ് ചെ­യ്താ­ലും കമ­ന്റ്സ് ഇതൊ­ക്കെ തന്നെ, ചി­ല­പ്പോ കര­യു­ന്ന ഒരു സ്മൈ­ലി കൂ­ടി കി­ട്ടും. ഇനി ബൈ­ക്കില്‍ നി­ന്നു വീ­ണ് കാ­ലൊ­ടി­ഞ്ഞെ­ന്നു പറ­ഞ്ഞൊ­രു ഫോ­ട്ടോ ആഡ് ചെ­യ്താല്‍ ആരും ഒന്നും വാ­യി­ക്കന്‍ മി­ന­ക്കെ­ടി­ല്ല. പത്തു പേ­രോ­ട് വീ­ണ്ടും വീ­ണ്ടും കമ­ന്റ്സി­ലൂ­ടെ എല്ലാം വി­ശ­ദീ­ക­രി­ച്ചാ­ലും പി­ന്നാ­ലെ­യെ­ത്തും അടു­ത്ത കമ­ന്റ്, “:( wot happened da?”. പോ­യി­ക്ക­ഴി­ഞ്ഞു, മറു­പ­ടി­ക്കാ­യി കാ­ത്തു­നില്‍­ക്കി­ല്ല. ഇനി നി­ന്നാ­ലോ, അതില്‍ ഒരു ‘ലൈ­ക്ക്’ സൗ­ജ­ന്യം­.

സ്മൈ­ലി ഉള്ള­തു­കൊ­ണ്ട് വള­രെ എളു­പ്പ­മു­ണ്ട്. ഇഷ്ട­പ്പെ­ട്ടെ­ന്നോ ഇല്ലാ­യെ­ന്നോ ദേ­ഷ്യം വരു­ന്നെ­ന്നോ പൊ­ട്ടി­ച്ചി­രി­ക്കു­ന്നെ­ന്നോ എല്ലാം രണ്ടു കീ­യി­ലും ഒരു ക്ലി­ക്കി­ലും ഒതു­ക്കാം. പി­ന്നെ അധി­കം ആക്ടി­വ് അല്ലാ­ത്ത ഒരാ­ളു­ടെ ‘വോള്‍’ പരി­ശോ­ധി­ച്ചാല്‍ കാ­ണാം ഒരേ പോ­ലെ ഒരു നൂ­റു “Hapi bday”. അതു­പോ­ലും മു­ഴ­വ­നെ­ഴു­താന്‍ കഴി­യി­ല്ല.

അ­തു­പോ­ലെ­യൊ­ന്നാ­ണ് ‘ലൈ­ക്ക്’. ഒരു ക്ലി­ക്കില്‍ ഉദ്ദേ­ശം മന­സ്സി­ലാ­യി. പക്ഷേ സ്വ­ന്തം അപ്ഡേ­റ്റു­കള്‍ മു­തല്‍ ഓരോ കമ­ന്റു­കള്‍­ക്കുള്‍­പ്പ­ടെ താ­ഴെ ‘ലൈ­ക്ക്’ കാ­ണു­ന്നി­ട­ത്തെ­ല്ലാം ക്ലി­ക്ക് ചെ­യ്യും. എന്താ­ണ് ഇക്കൂ­ട്ടര്‍ ഉദ്ദേ­ശി­ക്കു­ന്ന­തെ­ന്ന് ഒരു ഊഹ­വു­മി­ല്ല.

ഇത്ര­യൊ­ക്കെ­യാ­ണ് ഒരു സാ­ധാ­രണ ഫേ­സ്ബു­ക്ക­ന്റെ പ്ര­വര്‍­ത്ത­ന­ങ്ങള്‍. നേ­ര­ത്തേ പറ­ഞ്ഞ­പോ­ലെ അന്യ­ന്റെ ജീ­വി­ത­ത്തി­ലേ­ക്ക് ഒരു എത്തി­നോ­ട്ടം മാ­ത്രം. സമ­യം കള­യാ­നു­ള്ള വകു­പ്പ് എന്തെ­ങ്കി­ലും കി­ട്ടി­യാല്‍ അങ്ങോ­ട്ടു­ള്ള നോ­ട്ടം ഒര­ല്പം സൂ­ക്ഷ്മ­മാ­ക്കും, അത്ര­ത­ന്നെ. ഇനി­യേ­തെ­ങ്കി­ലും പെണ്‍­കു­ട്ടി­യു­ടെ വക എന്തെ­ങ്കി­ലു­മൊ­ന്നു കണ്ടാല്‍ ലൈ­ക്കു­കള്‍ കൊ­ണ്ട് പൊ­തി­യും­.

 

ഒ­ന്നു ചി­ന്തി­ച്ചാല്‍ മനു­ഷ്യ­ന്റെ സ്വാര്‍­ത്ഥത ഏറ്റ­വും ലളി­ത­മാ­യി കാ­ണു­ന്ന ഒരി­ട­മ­ല്ലേ ഫേ­സ്ബു­ക്ക്. തന്റെ ഇഷ്ട­ങ്ങള്‍­ക്കു മാ­ത്രം വി­ല­നല്‍­കി, ആരെ­യോ കാ­ണി­ക്കാന്‍ കു­റെ സു­ഹൃ­ത്തു­ക്ക­ളെ ആഡ് ചെ­യ്ത്, അവ­രെ ശ്ര­ദ്ധി­ക്കാ­തെ, അവ­രോ­ട് മി­ണ്ടാ­തെ, ആളാ­വാന്‍ വേ­ണ്ടി കു­റേ പണി­ക­ളും കാ­ണി­ച്ച്… സ്വ­ന്തം ഇഷ്ട­പ്ര­കാ­രം സാ­മൂ­ഹി­ക­ജീ­വി­യെ­ന്ന മു­ഖം­മൂ­ടി­യ­ണി­ഞ്ഞ് ആര്‍­ത്തു­ല്ല­സി­ച്ച് നട­ക്കു­ന്ന ഭാ­വ­ത്തോ­ടെ ഒതു­ങ്ങി­ക്കൂ­ടു­ക­യാ­ണ് ചെ­യ്യു­ന്ന­ത്.

ഇ­തി­ലേ­റ്റ­വും പേ­ടി­ക്കേ­ണ്ട വി­ഷ­യം ഈ അവ­സ്ഥ ജീ­വി­ത­ത്തി­ലേ­ക്കും പകര്‍­ത്ത­പ്പെ­ടു­ന്നു­വെ­ന്ന­താ­ണ്. ഈയ­ടു­ത്ത­കാ­ല­ത്ത് മനു­ഷ്യ­നെ ഇത്ര­യ­ധി­കം സ്വ­ധീ­നി­ക്കാന്‍ ഫേ­സ്ബു­ക്കി­ന­ല്ലാ­തെ മറ്റൊ­ന്നി­നു­മാ­യി­ട്ടി­ല്ല. എന്നാല്‍ സ്വാ­ധീ­നി­ക്കുക എന്ന വാ­ക്ക് അടി­മ­പ്പെ­ടു­ത്തുക എന്ന അര്‍­ത്ഥ­ത്തില്‍ എടു­ക്കേ­ണ്ടി വരും. അടി­മ­യാ­കു­ന്ന­തി­നു പു­റ­മേ ­മ­നു­ഷ്യന്‍ ഫേ­സ്ബു­ക്ക് ശൈ­ലി ജീ­വി­ത­ത്തി­ലും പകര്‍­ത്തി­ത്തു­ട­ങ്ങി. അതി­നേ­യാ­ണ് ഏറ്റ­വും ഭയ­പ്പെ­ടേ­ണ്ട­ത്. സ്വ­ന്തം ­പ്രൊ­ഫൈല്‍ തു­റ­ന്ന ശേ­ഷം മറ്റു­ള്ള­വ­രു­ടെ കാ­ര്യ­ങ്ങ­ളില്‍ രസ­ക­ര­മാ­യവ മാ­ത്രം തി­ര­ഞ്ഞു­പി­ടി­ച്ചു ആസ്വ­ദി­ക്കുക എന്ന ഏര്‍­പ്പാ­ട് ജീ­വി­ത­ത്തി­ലേ­ക്ക് ആവി­ഷ്ക­രി­ച്ചു തു­ട­ങ്ങി­യി­രി­ക്കു­ന്നു. തക­രു­ന്ന ബന്ധ­ങ്ങ­ളും മനു­ഷ്യ­ത്വ­മി­ല്ലാ­യ്മ­യു­മൊ­ക്കെ­യ­ല്ലാ­തെ വേ­റെ­യെ­ങ്ങും ചെ­ന്നെ­ത്തു­കി­ല്ല.

കു­റേ­നാള്‍ ചര്‍­ച്ചാ­വി­ഷ­യം അമേ­രി­ക്കന്‍ സം­സ്കാ­ര­ത്തി­ന്റെ കട­ന്നു­ക­യ­റ്റ­മാ­യി­രു­ന്നു. അതി­പ്പോ വരും വരും എന്നു പറ­ഞ്ഞി­രു­ന്നു, പക്ഷേ പണ്ടേ­യ്ക്കു പണ്ടേ തന്നെ അതി­ന്റെ അല­യ­ടി തു­ട­ങ്ങി­യി­രു­ന്നു. അതു അറി­യാ­തെ പോ­ലും പല­രും വീ­ണ്ടും വീ­ണ്ടും പ്ര­സം­ഗി­ച്ചു. അതു­പോ­ലെ­യാ­ണ് ഫേ­സ്ബു­ക്കി­സ­വും. ആരു­മ­റി­യാ­തെ ഏവ­രേ­യും കീ­ഴ്പ്പെ­ടു­ത്തി­ത്തു­ട­ങ്ങി­ക്ക­ഴി­ഞ്ഞു. എന്താ മാ­റ്റ­മെ­ന്ന് പോ­ലും അറി­യാ­തെ അതി­ങ്ങ­നെ പോ­കു­ന്നു. സൈ­ബര്‍ ലോ­ക­ത്ത് ജീ­വി­ക്കു­ന്ന ശൈ­ലി യാ­ഥാര്‍­ത്ഥ്യ­ത്തി­ലും പി­ടി­മു­റു­ക്കു­മ്പോള്‍ മാ­റ്റം ആര്‍­ക്കും അറി­യാന്‍ കഴി­യി­ല്ല. അതി­നാല്‍ ഫേ­സ്ബു­ക്കി­നെ നിര്‍­ത്തേ­ണ്ടി­ട­ത്തു നിര്‍­ത്തി­യേ തീ­രൂ. ഇതൊ­രി­ക്ക­ലു­മൊ­രു സൌ­ഹൃ­ദ­ക്കൂ­ട്ടാ­യ്മ­യ­ല്ല. സൌ­ഹൃ­ദ­വു­മി­ല്ല കൂ­ട്ടാ­യ്മ­യു­മി­ല്ല ഇവി­ടെ, സ്വ­ന്തം വഴി­തെ­റ്റി­ക്കു­വാ­നാ­യി നമ്മള്‍ തന്നെ ഇതി­നെ ഒരു സ്വാര്‍­ത്ഥ­ലോ­ക­മാ­യി മാ­റ്റി­ക്ക­ഴി­ഞ്ഞു­.

 

(Originally written for http://www.malayal.am and Malankara Sabha Magazine)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: